കോഴിക്കോട് / സ്റ്റിവർട്ട് ഗഞ്ച്: അന്തമാനിലെ മാപ്പിള എഴുത്തുകാരനും മാധ്യമ-സാംസ്കാരിക പ്രവർത്തകനുമായ എ.പി. മുഹമ്മദ് (80) നിര്യാതനായി. ‘സാഹിൽ കി ഓർ’ ഹിന്ദി പത്രം സ്ഥാപകൻ, കർഷക സംഘടന ‘ഗ്രാം സുധാർ സംഘം’ പ്രസിഡൻറ്, അന്തമാൻ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻറ്, അന്തമാൻ എം.ഇ.എസ് പ്രസിഡൻറ്, അന്തമാൻ കെ.എൻ എം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മലബാർ വിപ്ലവകാലത്ത് അന്തമാനിലേക്ക് ബ്രിട്ടീഷ് സർക്കാർ നാടുകടത്തിയ മാപ്പിള തടവുകാരെയും അവരുടെ പിൻതലമുറയെയും കുറിച്ച വിവരങ്ങളടങ്ങിയ ‘മാപ്പിള സ്വാതന്ത്ര്യ സമര സേനാനികളും പിൻ തലമുറകളും’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭാര്യ: തിത്തി. മക്കൾ: അബ്ദുൽ അസീസ്, യൂസുഫ്, ജമീല, ആമിന. മരുമക്കൾ: ഉസ്മാൻ, റഷീദ്, റഹ്മ, അസ്മ. സഹോദരങ്ങൾ: അബ്ദുറഷീദ്, അബ്ദുൽ മജീദ്, ഫാത്വിമ (ഉമ്മു).