മറയൂർ: കഴിഞ്ഞദിവസം കാണാതായ യുവതിയുടെ മൃതദേഹം വീടിന് സമീപം ആറ്റിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ സ്വദേശി ആൻഡ്രൂസിെൻറ ഭാര്യ ലില്ലിയാണ് (33) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മാനസികരോഗമുള്ള യുവതിയെ കാണാതായത്. ബന്ധുക്കൾ മറയൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ശനിയാഴ്ച ഇടുക്കിയിൽനിന്ന് ഡോഗ് സ്ക്വാഡ് എത്തിച്ച് പരിശോധന നടത്തി. നായ് ആറിന് സമീപംവരെ പോയി തിരിച്ചുവന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം ആറ്റിലെ അരിവിത്തല കുത്തിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: അനുഷ്യ, അനുഷ്ക.