കീഴ്വായ്പൂര്: സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കിണറ്റിൽ വീണ് മരിച്ചു. മണ്ണംപുറം പാലിയേക്കര രാജൻ ജോർജാണ് (രാജു- 61) മരിച്ചത്. ഉച്ചക്ക് രണ്ടോടെയാണ് അപകടം. ഉടൻ നാട്ടുകാരുടെ സഹായത്തോടെ മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കവുങ്ങുംപ്രയാർ പുത്തൻപുരയിൽ ലീലാമ്മ. മക്കൾ: ജൂലിമോൾ, ജൂബിമോൾ.മരുമക്കൾ: ചുങ്കപ്പാറ മാപ്പൂര് ജിതിൻ, കൊട്ടാരക്കര പ്ലാത്തല പുത്തൻവീട്ടിൽ വിജിൻ. സംസ്കാരം പിന്നീട്.