തിരുവനന്തപുരം: പേരൂര്‍ക്കട പേള്‍ നഗറില്‍ പുതിയവീട്ടില്‍ എബെനെസര്‍ വില്ലയില്‍ പരേതനായ പി.ജെ. മാത്യൂസിെൻറ ഭാര്യ മറിയാമ്മ മാത്യൂസ് (കുഞ്ഞാമ്മക്കുട്ടി- 89) നിര്യാതയായി. തിരുവല്ല തെക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: സൂസന് മാത്യൂസ് (തിരുവനന്തപുരം സെൻറ് തോമസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍), സജി ജോണ്‍ മാത്യു (കുവൈത്ത്). മരുമക്കള്‍: ഡോ. മാത്യു ഫിലിപ് (സഹകരണവകുപ്പ് റിട്ട. ജോയൻറ് ഡയറക്ടര്‍), ലിസ (കുവൈത്ത്). സംസ്കാരം ഭവനത്തിലെയും പേരൂര്‍ക്കട എബെനെസര്‍ മാര്‍ത്തോമാ പള്ളിയിലെയും ശുശ്രൂഷകള്‍ക്കുശേഷം വെള്ളിയാഴ്ച 2.30ന് മലമുകള്‍ സെമിത്തേരിയില്‍.