തിരുവല്ല: കല്ലൂപ്പാറ കൈതയിൽ മേലേ മുല്ലപ്പള്ളിൽ (തെക്കൻനാട്ടിൽ) ടി.എ.എബ്രഹാം (കുഞ്ഞവറാച്ചൻ - 81) നിര്യാതനായി. മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരിയുടെ പിതൃസഹോദരനാണ്. ഭാര്യ: വാകത്താനം കൈതയിൽ വാഴയ്ക്കൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ലെജു എബ്രഹാം (മുൻ റസിഡൻറ് എഡിറ്റർ, ചന്ദ്രിക ദിനപത്രം, തിരുവനന്തപുരം), ലത, ലെനി സൂസൻ എബ്രഹാം (അഡ്മിനിസ്ട്രേറ്റർ - ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ, തിരുവല്ല). മരുമക്കൾ: അനു അലക്സ് (ചെന്നീർക്കര ചേമ്പാലയത്ത് മുളമൂട്ടിൽ നിധി ലിമിറ്റഡ്, മല്ലപ്പള്ളി), മഞ്ഞാടി കളത്തിൽ പുത്തൻപുരയിൽ ജോമോൻ മാത്യു (മസ്കത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കല്ലൂപ്പാറ സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.