ചെറുതോണി: നാരകക്കാനം ഡബിള്‍കട്ടിങ് കിഴക്കുംകരയില്‍ സിദ്ധാര്ഥെൻറയും സുധാമണിയുടെയും മകന് കെ.എസ്. അരുണ്‍ (33) കുഴഞ്ഞുവീണ് മരിച്ചു. വീടിനുസമീപം തേയിലത്തോട്ടത്തില്‍ ജോലിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരനായ മകൻ ആദിദേവ് വീട്ടിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനു (ഇസ്രായേല്‍). മകള്‍: ആവണി.