കരുനാഗപ്പള്ളി: റിട്ട. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് പരീരത്ത് വീട്ടിൽ ബഷീറുദ്ദീൻ (84) നിര്യാതനായി. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, തഴവ എ.വി ഗവ.എച്ച്.എസ് തുടങ്ങിയ സ്കൂളുകളിൽ അധ്യാപകൻ, പ്രഥമാധ്യാപകൻ, എ.ഇ.ഒ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുബൈദാബീവി (കരുനാഗപ്പള്ളി ചുങ്കശ്ശേരിൽ കുടുംബാംഗം). മക്കൾ: അനിൽ അഹമ്മദ്, ഷീന, അജീസ് അഹമ്മദ്, ഡോ. അജീന. മരുമക്കൾ: മുഹമ്മദ് ഷെരീഫ് (ബിസിനസ്), ഫൗസിയ, നസിം അഹമ്മദ് (ഫാർമസിസ്റ്റ്, ദുബൈ).