ചടയമംഗലം: മേടയിൽ തേക്കുംമൂട്ടിൽ വീട്ടിൽ പരേതരായ അബ്ദുൽ ഖാദർ- ഫാത്തിമാബീവി ദമ്പതികളുടെ മകൻ അബ്ദുൽ കരീം (67) നിര്യാതനായി. ഭാര്യ: സലീനാബീവി. 25 വർഷത്തോളമായി ചടയമംഗലത്ത് റേഷൻ കട (പൊതുവിതരണ കേന്ദ്രം) നടത്തിവരികയായിരുന്നു.