പട്ടാമ്പി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ദമ്പതികള്‍ മരിച്ചു. കീഴായൂര്‍ നമ്പ്രം പാണ്ഡ്യാലതൊടി മുഹമ്മദ് എന്ന കുഞ്ഞുമാന് (85), ഭാര്യ നഫീസ (75) എന്നിവരാണ് മരിച്ചത്. നബീസ കഴിഞ്ഞ ദിവസം പുലര്‍ച്ച രണ്ടിനും മുഹമ്മദ് പുലർച്ച നാലിനുമാണ് മരിച്ചത്. മക്കള്‍: സിദ്ദീഖ്, ശിഹാബ്, സീനത്ത്, ഷാഹിറ. ഇരുവരുടെയും ഖബറടക്കം ഉച്ചക്ക് 2.30ന് പട്ടാമ്പി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.