തിരുവല്ല: ജനസംഘം ആദ്യകാല നേതാവും സംസ്ഥാന പ്രസിഡൻറുമായിരുന്ന പൊടിയാടി മാലിക്കൽ മഠത്തിൽ അഡ്വ.പി.കെ. വിഷ്ണുനമ്പൂതിരി (93) നിര്യാതനായി. അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തിരുവല്ല കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: വി.എസ്. കൃഷ്ണ കൈമൾ (റിട്ട. ചീഫ് മാനേജർ, ഇന്ത്യൻ ബാങ്ക്), വി.എസ്. ദേവകിയമ്മ (റിട്ട. അധ്യാപിക, കേന്ദ്രീയ വിദ്യാലയ), ഡോ. വി. സാവിത്രിയമ്മ (റിട്ട. പ്രിൻസിപ്പൽ, സി.കെ.ജി മെമ്മോറിയൽ കോളജ്), വി. ഈശ്വരകൈമൾ (റിട്ട. എക്സി. ഡയറക്ടർ, ഓറിയൻറൽ ഇൻഷുറൻസ് കമ്പനി), ഡോ. വി. സരസ്വതിയമ്മ (ഗൈനക്കോളജിസ്റ്റ്). മരുമക്കൾ: ആർ. പ്രേമലത വർമ (റിട്ട. എസ്.ജി, തമിഴ്നാട് ട്രഷറി വകുപ്പ്), ആർ. രാജേന്ദ്രൻ (റിട്ട. തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ്), പി.കെ. മുരളീധരരാജ (റിട്ട. ഓഫിസർ, വൈശ്യ ബാങ്ക്), ആശ വർമ (റിട്ട. പ്രഫ. എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), അഡ്വ. രാജീവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.