കൊയിലാണ്ടി: കോഴിക്കോട് ഹിറാ സെന്ററിൽ ജോലി ചെയ്തു വരുന്ന ജമാഅത്തെ ഇസ് ലാമി റുക്ൻ ശയലിയാക്കാന്റവിടെ (എസ്.കെ ഹൗസ്) സയ്യിദ് അബ്ദുല്ല മുനഫർ എന്ന കുഞ്ഞികോയ തങ്ങൾ (88) അന്തരിച്ചു. ദീർഘകാലം ലണ്ടനിലും സൗദി അറേബ്യയിലും സൗദി എയർലൈൻസ് ജിവനക്കാരനും ആദ്യകാല കേരള ഗവ: വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു.
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. പ്രവാചക കുടുംബത്തെ കുറിച്ചുള്ള 'അഹ് ലു ബൈത്' എന്ന ഗ്രന്ഥം രചിച്ചു. ഭാര്യ പരേതയായ അലവിയ്യ ജിഫ്രി എന്ന കുഞ്ഞിബി, സഹോദരങ്ങൾ: പരേതരായ സയ്യിദ് അലി മുനഫർ പുതിയങ്ങാടി, സയ്യിദ് മുഹമ്മദ് മുനഫർ, സഹോദരി: ആമിന ചെറിയിമ്പിച്ചി ബീവി.
കൊയിലാണ്ടി മുഹാമി മഖാം പള്ളിയിൽ ഖബറടക്കി. ജനാസ നമസ്കാരത്തിന് ജമാഅത്തെ ഇസ് ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് നേതൃത്വം നൽകി.