പുതുനഗരം: മൊബൈൽ ഫോൺ ഷോപ്പ് ഉടമയെ കടയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മണ്ണ് വട്ടാരം കുപ്പാവീട്ടിൽ അബ്ദുറഹ്മാെൻറ മകൻ നൗഷാദാണ് (46) മരിച്ചത്. പാലം ബസാറിലെ കടയിൽ വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ്: നസീമ ബീഗം. ഭാര്യ: സുബി. സഹോദരങ്ങൾ: അബൂതാഹിർ, സുധീർ, സൈറാബാനു, വഹീദ.