കീഴ്വായ്പൂര്: വടക്കേൽ പരേതനായ വി.വി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (99) നിര്യാതയായി. മുരണി ചീരാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: പ്രഫ. വർഗീസ് ചാക്കോ (ഫിസിക്സ് വകുപ്പ് മുൻ മേധാവി, മാർത്തോമ കോളജ്, തിരുവല്ല), എബ്രഹാം ജേക്കബ് (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് ആലുവ), പരേതയായ ഏലിയാമ്മ ചാക്കോ. മരുമക്കൾ: ടി.സി. ചിന്നമ്മ (റിട്ട. അധ്യാപിക, എച്ച്.എസ്.എസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എഴുമറ്റൂർ), സൂസൻ ഉമ്മൻ (റിട്ട. സീനിയർ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം), ജെ. വർഗീസ് (റിട്ട. ഓഫിസ് സൂപ്രണ്ട്, കസ്റ്റംസ് കൊച്ചി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മല്ലപ്പള്ളി വേങ്ങലശ്ശേരി പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.