അത്തോളി: ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാന വൈസ് ചെയർമാനും, മുസ്ലിം ലീഗ് ജില്ലാ കൗൺസിലറും, അത്തോളി ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ ചെയർമാനുമായ കൊടുവാക്കണ്ടി മൊയ്തീൻ കോയ (74) നിര്യാതനായി. ദീർഘകാലം ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ്, െസക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അത്തോളി മുനീറുൽ ഇസ്ലാം സഭ പ്രസിഡൻറ്, സഹകരണ ആശുപത്രി പ്രസിഡൻറ്, കൂനഞ്ചേരി ദാറുന്നജാത്ത് അറബി കോളജ് വൈസ് പ്രസിഡൻറ്, അത്തോളി മുസ്ലിം വെൽഫെയർ അസാസിയേഷൻ വൈസ് പ്രസിഡൻറ്. അത്തോളി മർച്ചൻറ് അസാസിയേഷൻ പ്രസിഡൻറ്, കുന്നത്തറ ടെക്സ്റ്റൈൽസ് ഡയറക്ടർ, എസ്.ടി.യു.താലൂക്ക് വൈസ് പ്രസിഡൻറ് തുടങ്ങി പദവികൾ വഹിച്ചിട്ടുണ്ട്. മീഞ്ചന്ത ഗവ: കോളജ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ ഇമ്പിച്ചായിശ. മകൾ: വഹീദ. മരുമകൻ: അബൂബക്കർ.