കൊയിലാണ്ടി: കോഴിക്കോട് ഹിറ സെൻററിൽ ജോലി ചെയ്തുവരുന്ന ജമാഅത്തെ ഇസ്ലാമി റുക്ൻ ശയലിയാക്കാൻറവിടെ (എസ്. കെ. ഹൗസ്) അബ്ദുല്ല മുനഫർ എന്ന കുഞ്ഞികോയ തങ്ങൾ (88) നിര്യാതനായി. റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ദീർഘകാലം ലണ്ടനിലും സൗദി അറേബ്യയിലും സൗദി എയർലൈൻസിൽ ജോലി ചെയ്തിരുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. പ്രവാചക കുടുംബത്തെ കുറിച്ചുള്ള അഹ്ലു ബൈത് എന്ന ഗ്രന്ഥം രചിച്ചു. ഭാര്യ: പരേതയായ അലവിയ്യ ജിഫ്രി എന്ന കുഞ്ഞിബി. സഹോദരങ്ങൾ: ആമിന ചെറിയിമ്പിച്ചി ബീവി. പരേതരായ അലി മുനഫർ, മുഹമ്മദ് മുനഫർ.