കുമളി: തേക്കടി തടാകത്തിലെ നെല്ലിക്കാംപെട്ടി ഭാഗത്ത് മീൻപിടിക്കാൻ വലകെട്ടുന്നതിനിടെ ആദിവാസി യുവാവ് വെള്ളത്തിൽ വീണ് മരിച്ചു.
കുമളി മന്നാക്കുടി ആദിവാസിക്കോളനിയിൽ പൊന്നപ്പൻ - അമ്മാൾ ദമ്പതികളുടെ മകൻ ചെല്ലപ്പനാണ് (38) മരിച്ചത്. മുളം ചങ്ങാടത്തിലിരുന്ന് വലക്കെട്ടുന്നതിനിടെ വല കാലിൽ കുരുങ്ങി വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. വലയിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വനപാലകർ അറിയിച്ചതനുസരിച്ച് മുല്ലപ്പെരിയാർ സ്റ്റേഷനിൽനിന്ന് പൊലീസ് എത്തിയാണ് മൃതദേഹം കരെക്കത്തിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.