കുമളി: വീടിനുസമീപം ഓടിക്കളിച്ചിരുന്ന നാലുവയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു.
ആനവിലാസം സ്വദേശി പ്രദീപിെൻറ മകൻ വൈശാഖാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുഴഞ്ഞുവീണ കുട്ടിയെ കുമളി സ്പ്രിങ് വാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ജന്മന ഹൃദയവാൽവ് തകരാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.