വെഞ്ഞാറമൂട്: ആലുന്തറ ഉദിമൂട് റാഷിദ മന്‍സിലില്‍ അല്‍ ഹാഫിള് മുഹമ്മദ് റാഫി മൗലവി അല്‍ ഖാസിമി (47) നിര്യാതനായി. പേഴുംമൂട് ജമാഅത്ത് മസ്ജിദ് ചീഫ് ഇമാമായിരുന്നു. ദീര്‍ഘകാലം നെടുമങ്ങാട് കാശിഫുല്‍ ഉലൂം അറബിക് കോളജ് പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു. ഖുര്‍ആന്‍ മനഃപാഠമാക്കിയ നൂറുകണക്കിന് പേര്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു. കൊല്ലം മാവള്ളി ജുമാമസ്ജിദ്, മണ്ണൂര്‍ഭാഗം ജമാഅത്ത് മസ്ജിദ്, പുലിപ്പാറ ജുമാമസ്ജിദ് എന്നിവിടങ്ങളിലും ഇമാമായി സേവനമനുഷ്ഠിച്ചു. പെരിങ്ങമ്മല കൊച്ചുകരിക്കകം അഹമ്മദാലി ഹാജിയുടെയും പരേതയായ റുഹാലത്ത് ബീവിയുടെയും മകനാണ്. ഭാര്യ: റംസി. മക്കള്‍: റാഷിദ, മുഹമ്മദ്, റബീഅ, മുബശ്ശിറ. മരുമകൻ: അഹമ്മദ് മൗലവി (തിരുവല്ലം ജുമാമസ്ജിദ് ചീഫ് ഇമാം).