കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ ആദ്യകാല കൊപ്ര വ്യവസായിയായിരുന്ന പരേതനായ അബ്ദുൽ റഹീം ബായിയുടെ (എം.എ.ആർ) മകൻ പടനായർകുളങ്ങര വടക്ക് തെക്കേ ഭാഗത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് ബായി (75) നിര്യാതനായി. ഭാര്യ: ഖദീജാബീവി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അൻവർ (എൻജിനീയർ ഇറിഗേഷൻ വകുപ്പ്), വഹീദ, അൻസർ (സൗദി), ആസാദ് (ബിസിനസ്). മരുമക്കൾ: സജില (അസി. എക്സിക്യൂട്ടിവ് എൻജിനീയർ വാട്ടർ അതോറിറ്റി), സൈഫുദ്ദീൻ (കെ.എസ്.എഫ്.ഇ), ഷെഹ്ന, സുമിന.