ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട വലിയപാടം കോട്ടക്കുഴിമുക്ക് ഉഷാസദനത്തിൽ ടി. ചെല്ലപ്പൻ (90) നിര്യാതനായി. ഭാര്യ: കെ. കുഞ്ഞമ്മ. മക്കൾ: കോമളം, സരസ്വതി, വിലാസിനി, ഉഷാലയം ശിവരാജൻ (പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), സി. ശിവാനന്ദൻ (കെ.പി.എം.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി), സി. ഉഷ (ആശാവർക്കർ പടിഞ്ഞാറെ കല്ലട). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, കെ. വിശ്വനാഥൻ, ബാബു, രാജി, ശ്രീലത, ബിജു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.