നാദാപുരം: വളയം വണ്ണാർകണ്ടിയിലെ താഴെക്കുനിയിൽ കാർത്യായനിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ ഭൂമിവാതുക്കൽ എൽ.പി). മക്കൾ: കെ.വിനോദൻ (വളയം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), വിജയലക്ഷ്മി, പത്മജ, ചന്ദ്രിക. മരുമക്കൾ: മീരാ ഭായ്, കുഞ്ഞികൃഷ്ണൻ, പത്മനാഭൻ, രാധാകൃഷ്ണൻ. സഹോദരി: പരേതയായ അമ്മാളു അമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.