ഒറ്റപ്പാലം: കണ്ണിയംപുറത്ത് നായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു. ചേലക്കര പുലാക്കോട് വടക്കേക്കര പഴനിയാണ്ടിയുടെ മകൻ സുമേഷ് (40) ആണ് മരിച്ചത്. മണികണ്ഠൻ, രമേശ്, വിജിത് എന്നിവർക്കാണ് പരിക്ക്. പാലക്കാട്-കുളപ്പുള്ളി പാതയിൽ രാവിലെ എട്ടോടെയാണ് അപകടം.മനിശ്ശേരിയിലേക്കുള്ള യാത്രക്കിടെ സെവൻത്ഡേ സ്കൂളിന് മുന്നിലെത്തിയപ്പോഴാണ് നായ് ഓട്ടോക്ക് കുറുകെ ചാടിയത്. രാധയാണ് സുമേഷിെൻറ മാതാവ്.ഭാര്യ: ആതിര. മക്കൾ: ആദിഷ്, അക്ഷയ്.