മൂന്നാർ: ടാക്സി ഡ്രൈവറെ ടോപ് സ്റ്റേഷന് സമീപം നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കരിങ്കുന്നം കൊടിയൻ കുന്നേൽ ബിനോയ് കെ. വർഗീസാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് റോഡരികിൽ നിർത്തിയിട്ട കാറിൽ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് കൊരങ്കണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.