കുമളി: സംസ്ഥാന അതിർത്തിയിൽ വാഹനം ഇടിച്ച് യുവാവ് മരിച്ചു. ലോവർ ക്യാമ്പ് അംബേദ്കർ കോളനിയിൽ രാജേഷാണ് (32) മരിച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണ് അപകടം. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി കണ്ണപ്പനുണ്ണിയെ (36) തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. അമിതവേഗത്തിൽ കമ്പത്തുനിന്ന് കുമളിക്ക് വരുകയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കണ്ണപ്പനുണ്ണി മദ്യലഹരിയിലായിരുന്നെന്ന് പരിശോധനയിൽ വ്യക്തമായി. അപകടത്തിനിടയാക്കിയ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.