കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് 18ാം വാർഡ് അംഗം കുഴഞ്ഞുവീണ് മരിച്ചു. പുന്നമൂട്ടിൽ തെക്കേതിൽ പി.എ. ബാലനാണ് (57) മരിച്ചത്. ഞായറാഴ്ച സമുദായത്തിെൻറ യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. ഉടൻ കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഭാരതി. മക്കൾ: അർച്ചന, ആതിര, ബിനിത. മരുമകൻ: ശ്രീകുമാർ. സംസ്കാരം പിന്നീട്.