കൊട്ടാരക്കര: നെല്ലിക്കുന്നം കടലാവിള തുണ്ടിൽ വീട്ടിൽ പൊടിയൻ വർഗീസ് (80) നിര്യാതനായി. കെ.പി.സി.സി അംഗവും സ്റ്റേറ്റ് ഫാമിങ് കോർപറേഷൻ മുൻ ചെയർമാനും ദീർഘകാലം പഞ്ചായത്ത് മെംബറുമായിരുന്നു. ഭാര്യ: ജോളി പി. വർഗീസ് (കൗൺസിലർ കൊട്ടാരക്കര നഗരസഭ). മക്കൾ: റിനി പി. വർഗീസ്, റോബി പി. വർഗീസ്. മരുമക്കൾ: വർഗീസ് കോശി, ജിജി രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.