റാന്നി: വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മന്ദിരം പാറക്കൽ പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ അമ്മിണിയാണ് (68) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ നാട്ടുകാരാണ് മൃതദേഹം വീടിനുമുന്നില്‍ വായിലൂടെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭര്‍ത്താവ് കൃഷ്ണന്‍കുട്ടി വീട്ടിലില്ലായിരുന്നു. റാന്നി പൊലീസും വാര്‍ഡ് അംഗവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.