കരുനാഗപ്പള്ളി: നഗരസഭ മുൻ കൗൺസിലർ കരുനാഗപ്പള്ളി തുറയിൽകുന്ന് ദീപത്തിൽ ശിവരാജൻ (69- വിമുക്തഭടൻ) നിര്യാതനായി. കോവിഡിനുശേഷം ന്യൂമോണിയ ബാധിച്ചാണ് മരണം. ആർമി ക്യാപ്റ്റനായിരുന്നു. വിരമിച്ചശേഷം രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായി. സി.പി.എം പ്രതിനിധിയായി രണ്ടുതവണ കരുനാഗപ്പള്ളി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെംബറായും തുറയിൽകുന്ന് എസ്.എൻ യു.പി.എസ് മാനേജിങ് കമ്മിറ്റി സെക്രട്ടറിയായും 16 വർഷം പ്രവർത്തിച്ചു. ഭാര്യ: ശാന്ത (റിട്ട. ജെ.പി.എച്ച്.എൻ). മക്കൾ: ദീപ്തി (അധ്യാപിക, എസ്.വി.എച്ച്.എസ് ക്ലാപ്പന), ദീപക് (തണ്ടർ സ്റ്റോം സെക്യൂരിറ്റി). മരുമക്കൾ: സുമേഷ് (ഫാർമസിസ്റ്റ്), ചിന്നു. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.