നാദാപുരം: കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തൂണേരിയിലെ എ.എം. ശശിധരൻ (59) നിര്യാതനായി. എൽ.ജെ.ഡി തൂണേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്, തൂണേരി ഗ്രാമീണ വായനശാല ഗ്രന്ഥാലയം വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: പ്രബിത പരേതയായ ശാരദ. മക്കൾ: അമൽ, അതുൽ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നമ്പ്യാർ, രാധാകൃഷ്ണൻ, കാർത്യായനി, ചന്ദ്രിക.