തിരുവനന്തപുരം: പേരൂർക്കട അമ്പലമുക്ക് സർവേ സ്കൂൾ റോഡ് പൊന്നുപിള്ള ലെയ്ൻ ഡി.പി.എൻ 149 നാരായണ നിവാസിൽ പരേതനായ ജി.ജി. നായരുടെ ഭാര്യ സരസ്വതി ദേവി (77, റിട്ട. സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ്, ആരോഗ്യ വകുപ്പ്) നിര്യാതയായി. മക്കൾ: അനിത സുനിൽ, ജയ് ഗോവിന്ദ് (ജി.പി.എം ഇൻഫോസിസ്). മരുമക്കൾ: സുനിൽ പി.എൽ (ഡിവിഷനൽ മാനേജർ, കനറാ ബാങ്ക്), ഡോ. മിനു ഗോപി (അസിസ്റ്റൻറ് പ്രഫസർ ശ്രീഗോകുലം മെഡിക്കൽ കോളജ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.