വടകര: കാർത്തികപ്പള്ളി നീലിയത്ത് ബിസ്മില്ല മൻസിൽ എം. ആർ മൊയ്തു (62) നിര്യാതനായി. കാർത്തികപ്പള്ളി ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, നീലിയത്ത് പള്ളി ജനറൽ സെക്രട്ടറി, മനാറുൽ ഹുദാ മദ്രസ കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുബൈദ. മക്കൾ: റഹീസ്, രസ്ന. മരുമക്കൾ: അബൂബക്കർ, ഉമ്മുകുൽസു. സഹോദരങ്ങൾ: അമ്മദ്, ഇബ്രാഹിം, ജമീല, പാത്തു, പരേതയായ കദീശ.