മൂന്നാർ: സാരികൊണ്ടുള്ള തൊട്ടിലിൽ കഴുത്ത് കുരുങ്ങി ആറാംക്ലാസുകാരൻ മരിച്ചു. മൂന്നാർ കോളനിയിലെ മൂർത്തിയുടെ മകൻ വിഷ്ണുവാണ് (11) മരിച്ചത്. മൂന്നാർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. പലഹാര വിതരണക്കാരനായ പിതാവ് ടൗണിലേക്കും അമ്മ തങ്കം ഒരു വിവാഹവീട്ടിലും പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പം പോകാതെ വിഷ്ണു കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽനിന്നു. പിന്നീട് മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് വിഷ്ണു തൊട്ടിലിൽ കുരുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്നാർ പൊലീസ് നടപടികൾ സ്വീകരിച്ചു.