കോന്നി: കോന്നി മാരൂര്‍ പാലത്തിനുസമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഡ്രൈവര്‍ ജോയിക്ക് പരിക്കേറ്റു. കോന്നി വകയാര്‍ കൈതക്കര കാഞ്ഞുംകുളത്ത് ശ്രീ ദീപത്തില്‍ ഇന്ദിരയാണ് (59) മരിച്ചത്. ഓട്ടോ തിരിക്കുന്നതിനിടെ ടയര്‍ കുഴിയില്‍ ചാടി മറിയുകയായിരുന്നു. മാരൂര്‍ പാലത്തിൽനിന്ന് അരുവാപ്പുലത്തേക്കുള്ള റോഡിലെ കയറ്റത്തിലാണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.