തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളിൽ 27 വർഷത്തോളം സീനിയർ അനൗൺസറായി സേവനമനുഷ്ഠിച്ച എസ്. ചന്ദ്രിക കുമാരി (68) നിര്യാതയായി. പി.ടി.പി നഗറിലെ വീട്ടിലായിരുന്നു അന്ത്യം. ശനിയാഴ്ച ദിവസങ്ങളിൽ അവതരിപ്പിക്കുന്ന തത്സമയ ഫോൺ ഇൻ പരിപാടി, കുട്ടികൾക്കുള്ള പുന്തേനരുവി എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത എഴുത്തുകാരുടെ കൃതികൾ ശ്രോതാകൾക്കായി നാടകാവിഷ്കാരങ്ങളാക്കി മാറ്റി. ടാഗോർ, ടോൾസ്റ്റോയി കൃതികളുടെ റേഡിയോ രൂപാന്തരം ഏറെ ജനപ്രീതി നേടി. നിരവധി റേഡിയോ നാടകങ്ങളിലും ശബ്ദം നൽകിയിട്ടുണ്ട്. ഭർത്താവ് എം. ജയചന്ദ്രൻ (മുൻ സീനിയർ ഓഡിറ്റർ ഏജീസ് ഓഫിസ്). മകൻ: കൃഷ്ണകുമാർ. സംസ്കാരം ശനിയാഴ്ച തൈക്കാട് ശാന്തികവാടത്തിൽ.