ആര്യനാട്: മുതിർന്ന കോൺഗ്രസ് നേതാവും ആര്യനാട് ഗ്രാമപഞ്ചായത്തിെൻറ മുൻ പ്രസിഡൻറുമായ ആര്യനാട് ഹരിവിഷ്ണുവിൽ എൻ. രഞ്ജകുമാർ (70) നിര്യാതനായി. 1988 മുതൽ 1995വരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം, വെള്ളനാട് ബ്ലോക്ക് റസിഡൻറ്സ് കോഓപറേറ്റിവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻറ്, റേഷൻ ഡീലേഴ്സ് ക്ഷേമനിധി ബോർഡംഗം, കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡൻറ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരി രഞ്ജൻ, വിഷ്ണുരഞ്ജൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.