മേപ്പയൂർ: ഫാറൂഖ് കോളജ് മുൻ അക്കൗണ്ടൻറും നിടുമ്പൊയിൽ മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറും മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡൻറുമായിരുന്ന പള്ളിപ്പാട്ടിൽ ഹസ്സൻ ഹാജി (86) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുൽഹമീദ്, സുഹറ, അഷറഫ്, ഷൗക്കത്ത്, ഫൈസൽ. മരുമക്കൾ: അമ്മത്, ഷാഹിദ, സീനത്ത്, ഫാസില, സുമാനത്ത്. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, കുഞ്ഞമ്മത്കുട്ടി, കുട്ട്യാലി.