അടൂർ: അടൂർ ബൈപാസിൽ പ്രഭാത സവാരിക്കിറങ്ങിയ അടൂർ മൂന്നാളം മനുവില്ലയിൽ എം.കെ. നെൽസൻ (62) വാഹനമിടിച്ച് മരിച്ചു. ഇന്നലെ പുലർച്ച 4.45നാണ് സംഭവം. ഇടിച്ച വാഹനം നിർത്താതെപോയി. ഇടിച്ചത് ലോറിയാണോ എന്ന് സംശയമുണ്ട്. ഭാര്യ: മനോരഞ്ജിനി. മക്കൾ: നിഷി സനോജ്, സണ്ണി നെൽസൻ. മരുമകൻ: സനോജ്.