തിരൂരങ്ങാടി: കൊടിഞ്ഞി മഹല്ല് പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായ കൊടിഞ്ഞി കടുവാളൂർ പത്തൂർ പി.സി. മുഹമ്മദ് ഹാജിയുടെ ഭാര്യ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മൊയ്തീൻ, അബ്ദുന്നാസർ, ഹൈദറലി, പരേതനായ ലിയാഖത്തലി, അൻവർ, മറിയാമു, സാബിറ, കുഞ്ഞിപാത്തു. മരുമക്കൾ: സുബൈദ (ഓമച്ചപ്പുഴ), കുഞ്ഞിപ്പാത്തു (വേങ്ങര), ഖദീജ (കൂമണ്ണ), അസ്മാബി (കുറ്റിപ്പാല), ഷഹറുബാൻ (കൊടിഞ്ഞി), ഇസ്മായിൽ ഹാജി (മൂന്നിയൂർ ആലിൻചുവട്), കോമുക്കുട്ടി ഹാജി (കൊടിഞ്ഞി തിരുത്തി), അബ്ദുൽ അസീസ് (അച്ചനമ്പലം).