രാമപുരം: അരിപ്ര വേളൂർ മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറ് ആറങ്ങോടൻ മുഹമ്മദ് എന്ന കുഞ്ഞാണി ഹാജി (66) നിര്യാതനായി. ആദ്യകാല പ്രവാസിയാണ്. ഭാര്യ: ആലിക്കൽ സാജിത (പെരിന്തൽമണ്ണ ജൂബിലി). മക്കൾ: ഹൈഫ, ഡാലിയ, നിഹാൽ. മരുമക്കൾ: ഹാഷിഫ് കോട്ടോപാടത്ത് പിള്ളനായിൽ (പട്ടാമ്പി), അസ്കർ കൊടവണ്ടി (മഞ്ചേരി), ഫാത്തിമ ഷഹല കിഴക്കേതിൽ (പുലാമന്തോൾ യു.പി). സഹോദരങ്ങൾ: സൈതലവി (ജിദ്ദ), അബ്ദുൽ സലാം, ഇയ്യാത്തുമ്മ, പാത്തുമ്മ.