കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറും ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻ അംഗവും തൂണേരി ഇ.വി.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കെ.കെ. ഉമ്മർ (67) നിര്യാതനായി. ദേവർകോവിൽ മഹല്ല് കമ്മിറ്റി അഗം, നാദാപുരം നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി, നുസ്റത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് സലാൽ (ദുബൈ), സുഹൈൽ, സബീൽ (അധ്യാപകൻ, എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, ചാത്തങ്കോട്ട്നട). മരുമക്കൾ: നജ്മ, ഷംസീന, ഹാജറ. സഹോദരങ്ങൾ: ഹുസൈൻ ഹാജി, അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ (കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻറ്), അബ്ദുല്ല, ഉസ്മാൻ ഹാജി, ഹംസ ഹാജി (കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്), ഫാത്തിമ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതരായ അബു ഹാജി.