തൊടുപുഴ: കളിക്കുന്നതിനിടെ വീടിന് സമീപത്തെ മീൻകുളത്തിൽ വീണ് നാല് വയസ്സുകാരന് മരിച്ചു. കലയന്താനി പൂക്കളത്തേല്‍ അനീഷിെൻറ മകന് തോമസാണ് (േകാൾബിൻ) മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. വീടിന് സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പടുതാക്കുളത്തില്‍ വീണനിലയില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കലയന്താനി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: വേണി സവിത. സഹോദരങ്ങള്‍: ജോര്‍ജ്, ലോറ.