കട്ടപ്പന: കല്യാണത്തണ്ട് തുണ്ടത്തിൽ മധുവിനെ (55) വീടിനോട് ചേർന്ന ഷെഡിൽ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സാമ്പത്തികബാധ്യതയെത്തുടർന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭാര്യ ജോലിക്കുപോയശേഷം തിങ്കളാഴ്ച രാവിലെ എട്ടോടെ മകനാണ് മധുവിനെ തൂങ്ങിയനിലയിൽ കണ്ടത്.മുമ്പ് തേക്കടിയിലെ ആനസവാരി കേന്ദ്രത്തിലായിരുന്നു ജോലി. കോവിഡ് പശ്ചാത്തലത്തിൽ ജോലി ഇല്ലാതായതോടെ വീട്ടിൽ മടങ്ങിയെത്തി കൃഷിയും ആടുകച്ചവടവും നടത്തുകയായിരുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി. ഭാര്യ: സാവിത്രി. മക്കൾ: ശ്രുതി, വിഷ്ണു.