മൂന്നിലവ്: ടാപ്പിങ് തൊഴിലാളിയെ പുരയിടത്തിലെ ഷെഡ്ഡിൽ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നിലവ് ഇലവുംമാക്കൽ ഗീവർഗീസിനെയാണ് (ബേബി -65) കസേരയിൽ മരിച്ചനിലയിൽ കണ്ടത്. അഞ്ചുമലയിലുള്ള പുരയിടത്തിലെ ഷെഡ്ഡിൽ ഒറ്റക്കാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കൂടെ ജോലി ചെയ്തിരുന്നവർ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് വിവരമറിയുന്നത്. മേലുകാവ് പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.