കല്ലറ: കോണ്‍ഗ്രസ് നേതാവും കല്ലറ പഞ്ചായത്തംഗവുമായ ആനാംപച്ച സുരേഷ് (59) നിര്യാതനായി. അസുഖബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിെച്ചങ്കിലും ഉച്ചയോടെ മരിച്ചു. രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ സംസ്കരിക്കും. പാര്‍ട്ടിയുടെ താഴെ തട്ടു മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ഡി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കൂടാതെ, 10 വര്‍ഷക്കാലം കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡൻറായും അഞ്ചു വര്‍ഷം കല്ലറ പഞ്ചായത്ത് പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കൊടിത്തൂക്കിക്കുന്ന് വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. കല്ലറ വട്ടക്കരിക്കകം ആനാംപച്ച വീട്ടില്‍ ചെല്ലപ്പന് പിള്ളയുടെയും രാജമ്മയുടെ മകനാണ്.