പത്തനംതിട്ട: അമേരിക്കയിലെ ടെക്സസിൽ മോഷ്ടാവിെൻറ വെടിയേറ്റ് പത്തനംതിട്ട സ്വദേശിയായ വ്യാപാരി മരിച്ചു. കോഴഞ്ചേരി ചെറുകോൽ കലപ്പമണ്ണിപടി ചരുവേൽ വീട്ടിൽ പരേതരായ സി.പി. മാത്യുവിെൻറയും സാറാമ്മ മാത്യുവിെൻറയും മകൻ സാജന് മാത്യൂസാണ് (സജി -56) കൊല്ലെപ്പട്ടത്. ടെക്സസിലെ ഡാലസ് കൗണ്ടി മസ്കിറ്റ് സിറ്റിയിൽ ബുധനാഴ്ച പ്രാദേശികസമയം ഉച്ചക്ക് 1.40നാണ് സംഭവം. സാജെൻറ വ്യാപാരസ്ഥാപനത്തിലേക്ക് അതിക്രമിച്ചുകയറിയ അമേരിക്കൻ പൗരൻ നടത്തിയ മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനുനേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. 2005ൽ കുവൈത്തിൽനിന്നാണ് സാജൻ മാത്യൂസ് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. ഡാലസ് പ്രസ്ബിറ്റിരിയൻ ആശുപത്രിയിലെ നഴ്സ് മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റില്‍ ഈയിടെയാണ് മലയാളികള്‍ പാര്‍ട്ണര്‍മാരായി സാജന് സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട ആരംഭിച്ചത്. സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ചിലെ യുവജന സംഘത്തിെൻറ സജീവ അംഗമായിരുന്നു. പ്രതിയെക്കുറിച്ച വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.