പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം കൈതക്കലിലെ പുളിക്കൂൽ കെ.എം. കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. കർഷക തൊഴിലാളി യൂനിയൻ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമാണ്. സി.പി.എം നൊച്ചാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി, നൊച്ചാട് ലോക്കൽ റെഡ് വളൻറിയർ ക്യാപ്റ്റൻ, കെ.എസ്.കെ.ടി.യു വില്ലേജ് കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കുടികിടപ്പ് വളച്ചുകെട്ടൽ സമരം, കർഷക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരം എന്നിവയുടെ മുന്നണി പോരാളിയായിരുന്നു.ഭാര്യ: ദേവകി. മക്കൾ: ഷാജി (ബഹ്റൈൻ), കെ.എം. ഷിജു (സി.പി.എം നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ഷൈനി (പേരാമ്പ്ര), വിദ്യ (പനക്കാട്). സഹോദരങ്ങൾ: ജാനു (വാല്യക്കോട്), കല്യാണി (ചക്കിട്ടപാറ), ബാലൻ (ചേനോളി), പരേതരായ ചിരുത, ശങ്കരൻ.