പെരിങ്ങോട്ടുകുറുശ്ശി: കേരള വണിക വൈശ്യസംഘം പെരിങ്ങോട്ടുകുറുശ്ശി ശാഖ സ്ഥാപക പ്രസിഡൻറ് കുന്നത്ത്പറമ്പ് ചങ്കരക്കത്ത്തൊടി വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെ മകൻ കൃഷ്ണൻ ചെട്ടിയാർ (94) നിര്യാതനായി. തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കൾ: മോഹനൻ (വിമുക്ത ഭടൻ), രാധാകൃഷ്ണൻ എന്ന കുട്ടൻ, ശിവദാസൻ, മനോജ് കുമാർ (തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ്), ഗോപാലൻ, സാവിത്രി. മരുമക്കൾ: ബിന്ദു, മീന, സ്മിത, നളിനി, എസ്. കുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഐവർമഠത്തിൽ.