ചുങ്കപ്പാറ: വീടിെൻറ കോണ്‍ക്രീറ്റ് ജോലികള്‍ക്കിടെ തട്ട് ഇടിഞ്ഞു വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. കോട്ടാങ്ങല്‍ ചുങ്കപ്പാറ പുളിഞ്ചുവള്ളില്‍ ഇ.എം. നജീബാണ് (42) മരിച്ചത്. പരിക്കേറ്റ ബംഗാൾ സ്വദേശി ബജിലിനെ ( 35) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരങ്കുളം പ്ലാമൂട്ടില്‍ ബേബി യേശുദാസിെൻറ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത കാര്ഷെഡിെൻറ ബീമില്‍ കയറി ഇരുന്ന് തട്ട് ഇളക്കുന്നതിനിടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര ശരീരത്തോടു ചേര്‍ന്നമരുകയായിരുന്നു. നാട്ടുകാരുടെയും പെരുമ്പെട്ടി പൊലീസിെൻറയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്. നജീബ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സബീന, മക്കള്‍: മുഹമ്മദ്ഷാ, മുഹമ്മദ്ഷെമീര്‍, മുഹമ്മദ്ഷെഹീന്‍. പരേതനായ മജീദാണ് പിതാവ്, മാതാവ് ജമീലബീവി. നജീബ് സി.പി.ഐ കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയംഗവും പുളിഞ്ചുവള്ളില്‍ ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ് റാന്നി മണ്ഡലം മുന്‍ അംഗവുമാണ്. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് ചുങ്കപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.