പുനലൂർ: നിരണം കുന്നിപ്പറമ്പിൽ പുഷ്പവിലാസത്തിൽ ബാബു സി. നൈനാൻ (87, റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. ഭാര്യ: മാരാമൺകുന്നിൽ അന്നമ്മ (കുഞ്ഞുമോൾ). മക്കൾ: പ്രദീപ് (എറണാകുളം), പ്രതാപ് (സലാല), പ്രമോദ് (അബൂദബി), പ്രശാന്ത് (തിരുവനന്തപുരം). മരുമക്കൾ: അഡ്വ. ആൻ മാത്യൂസ് (മാരാമൺ കളത്ര), പുഷ്പ (കോയിപ്പുറം ആശാര്യാത്ത്), ആശ (നാരങ്ങാനം വെട്ടിമൂട്ടിൽ), സജി മറിയം (വാഴക്കുന്നം പൊന്മേലിൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുനലൂർ തൊളിക്കോട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.