കുമളി: കൃഷിയിടത്തിലെ ജോലിക്കിടെ ഷോക്കേറ്റ് മരത്തിൽനിന്ന് വീണ് തമിഴ്നാട് സ്വദേശിയായ തൊഴിലാളി മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോലയിലാണ് സംഭവം. തേനി ഗൂഢല്ലൂർ സ്വദേശി ഭഗവതി രാജാണ് (65) മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. മരക്കൊമ്പ് വെട്ടുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.